സെയിന്‍റ് ജോര്‍ജ്ജു ലോഡ്ജു സാധാരണ ഉണരുന്നത് കുഞ്ഞുണ്ണിയുടെ പത്രവായന തീരുമ്പോളാണ്. ഞായറാഴ്ച ഒഴികെ. ഞായറാഴ്ച കുഞ്ഞുണ്ണി എഴുന്നേറ്റു വരുമ്പോഴേക്കും കൂടെ താമസിക്കുന്ന നസ്രാണി പയ്യന്മാര്‍ പള്ളിയില്‍ പോയിട്ടുണ്ടാകും.
അന്നൊരു ഞായറാഴ്ച്ച ദിവസം കുഞ്ഞുണ്ണി ഉറക്കമുണര്‍ന്നു ഒന്നാം നിലയിലെ മുറിയില്‍ നിന്നും ഇറങ്ങി വന്നു പത്രമെടുത്ത് വായന തുടങ്ങി. കുറച്ചു ഇടതുപക്ഷ ചായ്വുള്ള കുഞ്ഞുണ്ണി പത്രമെടുത്താല്‍ ആദ്യം തിരയുന്നത് ചുവപ്പ് നേതാക്കള്‍ വല്ലതും മൊഴിഞ്ഞിട്ടുണ്ടോ എന്നാണ്. പിന്നെ വല്ലോ പാതിരിമാരോ പിതാക്കന്മാരോ ചുവപ്പ് പ്രസ്ഥാനത്തിന്‍റെ എതിരെ വല്ലയിടത്തും എഴുതുകയോ വായികുക്കയോ ചെയ്തോ എന്ന് തിരയും. അതിനു ശേഷമേ മറ്റു വാര്‍ത്തകളിലേക്ക് പോകു. എന്തുതന്നെ ആയാലും ഒരൊറ്റ വാര്‍ത്ത പോലും വിടാതെ വായിക്കണം എന്ന കണിശക്കാരനാണ് കുഞ്ഞുണ്ണി. രാഷ്ട്രിയം, കായികം, സാമുഹിക പ്രശ്നങ്ങള്‍, സിനിമ പിന്നെ അവസാനം ചരമവും വായിച്ചിട്ടെ അയാള്‍ പത്രം താഴെ വക്കു. ആഗോലവത്ക്കരണത്തെ കുറിച്ച് വാതോരാതെ പ്രസങ്ങിക്കുകയും പ്രസ്ത്താവനകള്‍ ഇറക്കുകയും ചെയുന്ന നേതാക്കളുടെ ചിത്രങ്ങള്‍ അന്നും ആ പത്രത്തില്‍ നിറഞ്ഞു കിടന്നു. ചിലര്‍ അനുകൂലിക്കുന്നവര്‍ മറ്റു ചിലര്‍ പ്രതികൂലിക്കുന്നവര്‍. ഒന്നും മനസ്സിലാകാതെ ഇതൊക്കെ കെട്ടും കണ്ടും നില്കുക്കയും, ഇരിക്കുകയും, കയ്യടിക്കുകയും ചെയ്യുന്ന ജനങ്ങളുടെ പടങ്ങളും ധാരാളം ഉണ്ടായിരുന്നു.
പലപ്പോഴും കുഞ്ഞുണ്ണിയും ചിന്തിക്കാറുണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ ആഗോളവത്ക്കരണം എന്ന്. പലരും പലതായി പറഞ്ഞു. ഇത് വരെ ആരില്‍ നിന്നും ഒരു വ്യക്തമായ ഉത്തരം കുഞ്ഞുണ്ണിക്ക് കിട്ടിയില്ല. കൂടുതല്‍ ചിന്തിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ അയാളുടെ തലച്ചോറില്‍ മുളപൊട്ടി. ഒന്നിന്റെ ഉത്തരം
തിരയുമ്പോള്‍ മറ്റൊരു ചോദ്യം ഉയര്‍ന്നു വരും. അങ്ങനെ ചോദ്യങ്ങില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായി തല പെരുക്കുമ്പോള്‍ കുഞ്ഞുണ്ണി തത്ക്കാലത്തേക്ക് ചിന്തകള്‍ക്ക് വിരാമം ഇടും. ഒരു അര്‍ദ്ധ വിരാമം. ഇന്നും പത്ര വായന കഴിഞ്ഞപ്പോള്‍ ഇതുപോലെ ഉള്ള ചോദ്യങ്ങള്‍ അയാളുടെ തലയിലോട്ട് ഇരച്ചു കയറി. വെറുതെ ഒന്നുമല്ല കൂടെ താമസിക്കുന്ന ആളുകള്‍ കുഞ്ഞുണ്ണിയെ അവിടുത്തെ ബുദ്ധിജീവിയായി കാണുന്നത്. കാട് കേറി ചിന്തിക്കാന്‍ കുഞ്ഞുണ്ണിക്കെ കഴിയൂ. പക്ഷെ എത്രയൊക്കെ ആലോചിച്ചുണ്ടാക്കിയാലും ആഗോളവത്ക്കരണം എന്താണെന്നു ഒറ്റ വാക്ക്യത്തില്‍ ഉത്തരം പറയാന്‍ പറഞ്ഞാല്‍ കുഞ്ഞുണ്ണി കുഴഞ്ഞു പോകും. അതൊക്കെ അറിയണേല്‍ എന്നും പത്രം വായിക്കണം എന്നു പറഞ്ഞു കുഞ്ഞുണ്ണി ഒറ്റ നടത്തം വച്ച് കൊടുക്കും.
പള്ളിയില്‍ നിന്നും ആളുകള്‍ മടങ്ങി തുടങ്ങി. ചാര്‍ളിയും, ഡേവിസും പള്ളിയില്‍ നിന്ന് വന്നിട്ട് വേണം രാകേഷിനെയും അലക്സിനെയും കിടക്കയില്‍ നിന്നും കുത്തി പൊക്കാന്‍. ഒരു സത്യാ ക്രിസ്ത്യാനിയാണെന്ന് സ്വയം വിളംബരം ചെയ്തു നടക്കുന്ന അലക്സ് പള്ളിയിലോന്നും പോയി മെനക്കെടാറില്ല. പാതിരാ കോഴി കൂവുന്നത് വരെ ഇന്‍റര്‍നെറ്റില്‍ ചാറ്റ് ചെയ്തു ഇരുന്നു, ആസനത്തില്‍ വെയിലടിക്കുന്നത് വരെ കിടന്നുറങ്ങുന്ന ആളാണ് അലക്സ്. അവനെ ഉണര്‍ത്തുന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ കുഞ്ഞുന്നിക്കൊരു വല്ലായ്മ തോന്നി. ഹൊ, ഒരു മേനക്കെട്ട പണി തന്നെ അത്.
ഇങ്ങനെ ഓരോ ചിന്തകളുമായി കുഞ്ഞുണ്ണി ലോഡ്ജിന്റെ മുന്നിലെ പടിയിലിരുന്നു. ചാര്‍ളിയും ഡേവിസും പള്ളിയില്‍ നിന്ന് എത്തി.
"എടാ ഇന്നൊരു സിനിമക്ക് വിട്ടാലോ?"
കുഞ്ഞുണ്ണിക്കും ഡേവിസിനും രണ്ടാമത് ചിന്തിക്കാനില്ല. "ഓ ആവാം".
"എന്നാ പിന്നെ മറ്റേ രണ്ടിനേം കൂടി വിളിച്ചേക്കാം", ചാര്‍ളി മുറിയിലോട്ട് നടന്നു. വേഗം ബ്രേക്ക് ഫാസ്റ്റ് കഴിച്ചു തയ്യാറാകാം എന്ന് കരുതി കുഞ്ഞുണ്ണിയും ഡേവിസും അടുത്തുള്ള ചായ കടയിലെക്കും പോയി.
ചാര്‍ളി മറ്റു രണ്ടു പേരെയും കൂട്ടി ഹോട്ടലില്‍ എത്തിയപ്പോഴെക്കും കുഞ്ഞുണ്ണിയും ഡേവിസും കൈ കഴുകി എഴുന്നെറ്റിരുന്നു. മൂന്നു പുട്ടും കടലയും ഓര്‍ഡര്‍ കൊടുത്തു ചാര്‍ളി ഒരു ബെഞ്ചില്‍ ഇരുന്നു. രാകേഷും അലക്സും പൂര്‍ണ്ണമ്മായി ഉറക്കം വിട്ടു മാറാതെ മറ്റൊരു ബെഞ്ചില്‍ ഇരുന്നു. ചുടു ചായയും പിടിച്ചു കുഞ്ഞുണ്ണിയും ഡേവിസും ഹോട്ടലിന്റെ പുറത്തു, വഴി നടന്നു പോകുന്ന കുമാരിമാരെ നോക്കി അവരുടെ ഭംഗി ആസ്വദിച്ചു നിന്നു.
ഭക്ഷണം കഴിച്ചോണ്ടിരിക്കെ അലക്സ് പറഞ്ഞു, " എടാ ഞാന്‍ ഇല്ല, നിങ്ങള്‍ പോയിട്ടു വാ ".
സിനിമ എന്നുകേട്ടാല്‍ ഏതു പാതാളത്തിലാനെങ്കിലും ഓടി എത്തുന്ന ഒരുത്തനാണ് ഇന്ന് ഇത് പറയുന്നത്. ഇവനിതെന്തു പറ്റി എന്നതായിരുന്നു എല്ലാരുടെയും മനസ്സില്‍.
"ഉം എന്താ? നിനക്ക് ഇന്ന് ഇവിടെ എന്താ പണി?", ചാര്‍ളിക്ക് അറിയണം.
മൌനം.
ഒരു പുഞ്ചിരി അലക്സിന്‍റെ മുഖത്ത് കാണാം. വാതില്‍ക്കല്‍ നിന്നിരുന്നവര്‍ രണ്ടുപേരും ഹോട്ടലിന്റെ അകത്തേക്ക് വന്നു. "എന്താടാ നിനക്കൊരു കള്ളച്ചിരി?", ഡേവിസ് ചായ വലിച്ചു കുടിച്ചവസാനിപ്പിച്ചു ചോദിച്ചു. അലക്സ് കൈ കഴുകി അവരുടെ മുന്നില്‍ വന്നു പറഞ്ഞു, "ഇന്നെനിക്കൊരു ഡേറ്റ് ഉണ്ട്".
"എന്തോന്ന്?", കുഞ്ഞുണ്ണിക്ക് അത് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
"എടാ ഈ കാശുള്ള പയ്യന്മാര് ചില കിളികളെ പുറത്തു കറങ്ങാന്‍ കൊണ്ടുപോയി കാശ് പൊടിച്ചു കളയില്ലേ തത്", ചാര്‍ളിയുടെ വിശധീകരണം.
എല്ലാവര്‍ക്കും ആകാംഷയായി, ഒപ്പം ആശ്ചര്യവും. രാകേഷ് ചാടി കയറി ചോദിച്ചു, "ആരാ കക്ഷി? എടാ നിന്റെ കൂടെ പണിയെടുക്കുന്ന പുള്ളിക്കാരിയാണോ?"
"അല്ല"
"പിന്നെ?"
"വന്നു മൂന്നു മാസത്തിനുള്ളില്‍ നീ ഇതു ഏതു പെണ്ണിനെയാ വളച്ചേ?", ചാര്‍ളിക്ക് കൌതുകം.
"ഇത് ഇവിടുത്തെ പെണ്ണല്ല. നിങ്ങള്ക്ക് അറിയില്ല"
"പിന്നെ?", എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു.
അലക്സിനു ചെറിയ നാണം "ഇത് ഒരു റഷ്യക്കാരിയാ.... എല്ലാ ദിവസോം രാത്രി ചാറ്റ് ചെയ്തു ഒപ്പിച്ചതാ. അടുത്തുതന്നെ പറ്റിയാല്‍ ഞാന്‍ അവിടേക്ക് പോകുന്നുണ്ട്. അവിടുത്തെ ചിലവോക്കെ അവളെടുത്തോളാം എന്ന് പറഞ്ഞിട്ടുണ്ട്. ഒത്താല്‍ ഒരു ഉഗ്രന്‍ ട്രിപ്പ്. വിമാന കൂലി ഞാന്‍ ഒപ്പിക്കുനുണ്ട്."
അലക്സ് വാച്ചില്‍ ഒന്ന് നൊക്കി
"ഹൊ നെരമായല്ലോ" എന്നിട്ട് തിടുക്കത്തില്‍ ചായ കുടിച്ചു തീര്‍ത്തു. "അപ്പൊ ശരി ഞാന്‍ പോട്ടെ. അവള്‍ ചാറ്റില്‍ വന്നു കാണും. നിങ്ങള്‍ വിട്ടോ" അവന്‍ വേഗം ലോഡ്ജിന്‍റെ പടികള്‍ ഓടി കയറി. മറ്റുള്ളവര്‍ തങ്ങള്‍ എന്താണ് കാണുന്നത് എന്ന് മനസ്സിലാകാതെ ഒരു നിമിഷം നിശബ്ദരായി ഏതോ ആലോചനയില്‍ മുഴുകി നിന്നു.
കുഞ്ഞുണ്ണി തന്നോടെന്ന പോലെ പിറുപിറുത്തു "ഹൊ, അപ്പൊ ഇതാണ് ആഗോളവത്ക്കരണം......."
ഞാന്‍ ആരാണെന്നതിനു പ്രസക്തി ഉണ്ടോ ഈ ബ്ലൊഗു വയിക്കാനും, വിലയിരുത്താനും, വിമര്‍ശിക്കാനും, അസ്വദിക്കാനും? ഞാന്‍ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. എന്നെ എന്തിനു നിങള്‍ അറിയണം. ഈ ഒളിച്ചു കളിക്കു ഒരു രസമുണ്ട്. അതു അങ്ങനെ തന്നെ നിലനില്ക്കട്ടെ. എന്റെ സ്വപ്നത്തില്‍ നിന്നും ഞാന്‍ ഒര്മിച്ചെടുക്കുന്ന ചില ബ്രാന്തന്‍ ചിന്ദകള്‍ ഇവീടെ നിങ്ങള്‍ക്കു കണാം....... അതില്‍ ചിലതു എന്റെ അഗ്രഹങ്ങളാകാം, മൊഹങ്ങളാകാം, വിസ്വാസങള് ആകാം, സ്വാര്‍ഥതയും ആയെക്കാം. വായിക്കുക, അറിയുക, വിമര്‍ശിക്കുക,കൂടുതല്‍ പ്രതീഷിക്കുക.....
Showing posts with label malayalam story. Show all posts

Friday, June 18, 2010
Friday, May 28, 2010
സൗഹൃദം
വെള്ളിയാഴ്ച്ചകള്‍ വിമലിനു എന്നും പ്രിയപ്പെട്ടവയായിരുന്നു. വേഗം പണിതീര്‍ത്താല്‍ വേഗം ഓഫീസില്‍ നീന്ന് ഇറങ്ങാം. വെള്ളിയാഴ്ച്ച രവിലെ തന്നെ വിമലിന്‍റെ മനസ്സില്‍ വീകെന്‍റ് ചെലവഴിക്കേണ്ട ചിന്തകള്‍ കടന്നു കൂടും. പരമാവധി പണി കുറവായിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വിമല്‍ അന്ന് ഓഫീസിലേക്ക് പോകുന്നത്. ഓഫീസില്‍ നിന്ന് വേഗം ഇറങ്ങി സിനിമ കാണുകയൊ സുഹൃത്തുക്കളുമായി പബില്‍ പോകുകയോ ആണു പരുപാടി. എന്നാല്‍ ഈ അടുത്തകാലത്തായി അതൊന്നുമല്ല വെള്ളിയാഴ്ചയുടെ പ്രത്യേകത. അവളെ കാണാം. അവളുമായി കുറച്ചു സമയം ചിലവിടാം. ഒരുമിച്ചു പാര്‍ക്കില്‍ പോകാം. പരസ്പ്പരം മുട്ടിയുരുമ്മി എത്ര നേരം വരെയും സല്ലപിക്കാം. പിന്നെ അന്നത്തെ അത്താഴം ഏതെങ്കിലും നല്ല ഹോട്ടലില്‍ നിന്ന് ഒരുമിച്ചു കഴിക്കുകേം ചെയ്യാം. ആ വെള്ളിയാഴ്ച്ചയും വിമല്‍ കൃത്യം അഞ്ജു മണിക്ക് വി ടി സ്റ്റേഷനില്‍ എത്തി. അന്ജെ പത്തിനുള്ള ഫാസ്റ്റ് ലോക്കല്‍ കിട്ടിയാല്‍ ആറു മണിയാകുമ്പോള്‍ വാശി സ്റ്റേഷനില്‍ എത്തിപ്പെടാം.
ട്രെയിന്‍ നിറുത്താറായപ്പോള്‍ വിമല്‍ എഴുന്നേറ്റു വാതിലിന്‍റെ അടുത്തേക്ക് തിക്കി തിരക്കി നീങ്ങി തുടങ്ങി. ഒരു മുരള്ച്ചയോടെ ട്രെയിന്‍ സ്റ്റേഷനില്‍ കയറി നിന്നു. അവിടെ ഇറങ്ങുവാന്‍ ഒരു വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. മുംബൈയിലെ ഏറ്റവും വൃത്തിയുള്ള സ്ഥലമെതെന്നു ചോദിച്ചാല്‍ അതിനുത്തരം റൂബി റെഡ് ഗ്രാനൈറ്റ് പതിച്ച ആ റെയില്‍വേ സ്റ്റേഷന്‍ തന്നെയാണ് പലരുടെയും ഉത്തരം. ചുവന്ന കല്ലുകള്‍ പതിച്ച ആ ഭയങ്കര സമുച്ചയത്തില്‍ വെളുത്ത ചുരിദാറിട്ടു നില്‍ക്കുന്ന മുംതാസിനെ കണ്ടുപിടിക്കാന്‍ അവനു അധികം പ്രയാസപ്പടെണ്ടി വന്നില്ല. വിമലിനെ കണ്ട മുംതാസ് വലത്തെ കൈ മുകളിലക്ക് ഉയര്‍ത്തി വീശി ചിരിച്ചു കൊണ്ട് അവന്‍റെ അടുത്തേക്ക് ചെന്നു.
"ഹായ്, ഇന്ന് വേഗം എത്തിയല്ലേ", അവള്‍ അവനോടു അടുത്തപ്പോള്‍ അവേശത്തോടെ ചോദിച്ചു. ഒരു മാസമായിട്ടുള്ള പരിചയം ഒരു യുഗമായിട്ടു തുടരുന്നത് പോലെ അവനു പലപ്പോഴും തോന്നിയിട്ടുണ്ട്.
"ആ മുംതാസ് എപ്പോള്‍ വന്നു?"
"ആ കുറച്ചു നേരമായി. വാ നമുക്ക് അവിടെ ഇരിക്കാം.", കുറച്ചു അകലെ ഉള്ള ഒരു ബെന്ജ്ജു ചൂണ്ടികൊണ്ട് പറഞ്ഞു. അവര്‍ അവിടേക്ക് പതുക്കെ നടന്നു. സ്റ്റേഷനിലെ ആ വലിയ ഗോവണിയില്‍ സന്ധ്യയുടെ ഇളം ചൂടുള്ള നിഴലില്‍ കാമിതാക്കള്‍ ഇരുന്നു സല്ലപിക്കുന്നത് വിമല്‍ ശ്രദ്ധിച്ചു. അതില്‍ ഒരുത്തന്‍ അവന്‍റെ കൂട്ടുകാരിയുടെ കൈ പിടിച്ചു ചുംബിക്കുകയായിരുന്നു. എന്തോ, വിമലിന് ആ കാമുകനോട് അസൂയ തോന്നി. ബെഞ്ചില്‍ വിമലും മുംതാസും അടുത്തടുത്തായി ഇരുന്നു.
"എന്താ ഇന്ന് ഓഫീസില്‍ പോയില്ലേ?", അവന്‍ അവളോട് ബെഞ്ചില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ ചോദിച്ചു.
"ഇല്ല ഒരു സുഖം തോന്നിയില്ല, അപ്പൊ ഒരു ലീവ് എടുത്തു."
പിന്നെ പതിവ് സംസാരങ്ങള്‍. ഓഫീസിലെ വാര്‍ത്തകള്‍, കുറ്റങ്ങള്‍, കുറവുകള്‍, ആശ്വസിപ്പിക്കല്‍, ഉപദേശങ്ങള്‍ , നാട്ടിലെ വിശേഷങ്ങള്‍, കോളേജു ജീവിതം അങ്ങനെ പോയി സംസാരം. തുലാവര്‍ഷത്തിന്‍റെ ഇരുണ്ട കൈകള്‍ അവര്‍ക്കു മുകളില്‍ വിടരുന്നത് വകവക്കാതെ അവര്‍ സംസാരിച്ചുകൊണ്ടേ ഇരുന്നു. എപ്പോഴോ ഇരുണ്ടു തുടങ്ങിയ ആ കാര്‍മേഘങ്ങള്‍ ഭൂമിയിലേക്ക് യാത്ര തുടങ്ങിയിരുന്നു.
"ഹൊ സമയം ഒരു പാടായി, വാ പോകാം ", അവള്‍ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "നല്ല മഴയാണല്ലോ വരുന്നത്, കുടയുണ്ടോ?, എന്റേതു കമ്പി ഓടിഞ്ഞിരിക്കാണു."
"ഞാന്‍ കുട എടുത്തില്ല. എനിക്ക് മഴയത്തു നടക്കാന്‍ ഇഷ്ടമാണ്. കുറെ നാളായി മഴയത്തു നടന്നിട്ടു."
"എങ്കില്‍ ഇന്ന് ഞാനും കൂടാം." അവള്‍ അത് പറയുമ്പോള്‍ ഒരു നനുത്ത പുഞ്ചിരി അവളുടെ വശ്യമായ ചുണ്ടുകളില്‍ തത്തിക്കളിച്ചു. അവളുടെ ഇടത്തെ കവിളില്‍ ഒരു നുണക്കുഴി വിരിഞ്ഞു.
സ്റ്റേഷനു പുറത്തെത്തിയപ്പോള്‍ കലി തുള്ളി പെയ്യുന്ന പെമാരിയായിരുന്നില്ല, അവശയായി പെയ്തു കൊണ്ടിരിക്കുന്ന വെറും ചാറ്റല്‍ മഴ.
"ഓ ഇത്രയേ ഉള്ളോ, ഇതിനെന്തിനാ കുടയും വടിയും? വാ നമുക്ക് നടക്കാം." അവള്‍ ചുരിദാറിന്‍റെ ഷോള്‍ കഴുത്തില്‍ നിന്നെടുത്തു തലയിലൂടെ ഇട്ടു. വിമല്‍ ലാപ്ടോപ് ബാഗിന്‍റെ വള്ളിയെടുത്തു വലത്തേ തോളിലൂടെ ഇട്ടു. വഴിയില്‍ വെള്ളം കെട്ടികിടക്കുന്നത് കണ്ടു അയാള്‍ പാന്സ് തെറുത്തു മുട്ടോളം കയറ്റി. പതിയെ അവര്‍ മഴ നനഞ്ഞു തുടങ്ങി. മഴയുടെ സ്വഭാവം പതുക്കെ പതുക്കെ മാറിക്കൊണ്ടിരുന്നു. കാറ്റിന്‍റെ വേഗം കൂടി കൂടി വന്നു. തണുപ്പ് ശരീരത്തെ തുളച്ചു എല്ലിലേക്ക് കയറിത്തുടങ്ങി. അവര്‍ നടത്തം തുടര്‍ന്നു. വേഗത്തില്‍, കൂടുതല്‍ വേഗത്തില്‍. നടത്തത്തില്‍ അവളുടെ വലതു കയ്യും അവന്‍റെ ഇടതു കായ്യും ഒന്ന് മുട്ടി. നനഞ്ഞു കുതിര്‍ന്നു തുടങ്ങിയ ആ രണ്ടു ശരീരങ്ങളിലൂടെ ഇടിമിന്നല്‍ പ്രവഹിച്ചു. വീണ്ടും പല തവണ ഇടിമിന്നല്‍ ഉണ്ടായി. മഴ നനഞ്ഞു കൊണ്ടുള്ള ആ നടത്തതിനിടയില്‍ എപ്പോഴോ അവരുടെ കൈകള്‍ ഒന്നായി പോയിരുന്നു.
അവളുടെ ഫ്ലാറ്റിനു താഴെ എത്തിയപ്പോഴേക്കും മഴ കുറഞ്ഞിരുന്നു. "ശരി നാളെ കാണാം", വിമല്‍ വിടവാന്ഗുവാന്‍ ഒരുങ്ങി. അവള്‍ അപ്പോഴേക്കും കാര്‍ പോര്‍ച്ചില്‍ എത്തിയിരുന്നു.
"വന്നു തല തുടച്ചിട്ടു പൊയ്ക്കൊള്ളു, വെറുതെ പനി പിടിക്കണ്ട.ഞാന്‍ നല്ല മലബാര്‍ സുലൈമാനി ഉണ്ടാക്കി തരാം.", അവള്‍ വിമലിനെ ഷണിച്ചു. വിമല്‍ ഒരു നിമിഷം മടിച്ചു നിന്നു.
"വരൂ ഇന്ന് വേറെ പണിയോന്നുമിലല്ലോ" മുംതാസ് നിര്‍ബന്ധിച്ചു. എന്തെങ്കിലും പറയാന്‍ സമയം കിട്ടുന്നതിനു മുന്‍പേ അവള്‍ വിമലിന്‍റെ കൈകള്‍ പിടിച്ചു ലിഫ്ടിലേക്ക് നടന്നു തുടങ്ങിയിരുന്നു.
വസ്ത്രങ്ങള്‍ നനഞ്ഞു ഒട്ടി, അവന്‍ ഫ്ലാറ്റില്‍ എങ്ങും ഇരിക്കാന്‍ ഇഷ്ടപ്പെടാതെ നിന്നു. അവള്‍ ബെഡ് റൂമില്‍ പോയി. അല്‍പ്പം സമയം കഴിഞ്ഞു തന്‍റെ തല തുടച്ചു ഉണക്കി കൊണ്ട് അവള്‍ ഒരു ടര്‍ക്കി ടവല്ലും, ടീ ഷര്‍ട്ടും മുണ്ടും വിമലിന് കൊണ്ട് കൊടുത്തു. അവന്‍ എന്തോക്കെയോ ആലോചനയില്‍ ഫ്ലാറ്റിന്‍റെ അലങ്ഗാരങ്ങള്‍ നോക്കി കണ്ടു നിക്കുകയായിരുന്നു.
"ഒന്ന് തല കുളിച്ചു വന്നോളു, വെള്ളം തലയില്‍ താഴേണ്ട. അപ്പോഴേക്കും ഞാന്‍ ചായയും ഭക്ഷണവും ശരിയാക്കാം.", തന്‍റെ നനഞ്ഞ മുടി ഉണക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു. "എവിടെ ബാത്ത് റൂം?". അവള്‍ ബാത്ത് റൂം കാണിച്ചു കൊടുത്തു. അയാള്‍ അതിനകത്തേക്ക് കയറുമ്പോള്‍ അവള്‍ പിന്നില്‍ നിന്നും ചോദിച്ചു, "ചായ മതിയോ അതോ ഹോട്ട് വല്ലതും വേണോ?"
"അതിനു ഇവിടെ എന്തുണ്ട്?"
"സിഗ്നെചാര്‍ വിസ്കിയുണ്ട് ഒരു ഹാഫ് ബോട്ടില്‍"
"ബുധിമുട്ടാവിലെങ്കില്‍ ... "
"ഓ ഡോണ്ട് ബി സൊ ഫോര്‍മല്‍"
"ഈ തണുത്തു വിറക്കുന്ന സമയത്ത് ചായയെക്കള്‍ സുഖം അതിനാ", അവന്‍ ചിരിച്ചു കൊണ്ട് ബാത്ത് റൂമില്‍ കയറി.
കുളിക്കുമ്പോള്‍ അവന്‍റെ മൂക്കിലേക്ക് ഒരു സുഗന്ധം കയറിക്കൂടി. കുളി കഴിഞ്ഞു വെള്ളം തോര്‍ത്തി കളയുമ്പോള്‍ അവന്‍ ആ ടര്‍ക്കി ടവല്‍ മൂക്കിനോട് അടുപിച്ചു ആ മണം ആവോളം ആസ്വദിച്ചു കൊണ്ടിരുന്നു. ആ സുഗന്തം അവന്‍റെ സിരകള്‍ക്ക് തീ പിടുപ്പിച്ചു. മുംതാസിന്‍റെ ഗന്ധം അയാളുടെ മൂക്കിലൂടെ ശരീരമാസകലം സഞ്ചരിച്ചു. അവനു ആകെ മത്തു പിടിച്ച പോലെ തോന്നി. ആ ടവല്‍ മുംതാസിനെ ചുംബിക്കുന്നത് പോലെ അവന്‍ തന്റെ മുകത്തെക്ക് ചേര്‍ത്ത് പിടിച്ചു. അങ്ങനെ കുറെ നേരം അവന്‍ ആ ബാത്ത് റൂമില്‍ സ്വയം മറന്നു ഏതോ മായാ ലോകത്തെ സഞ്ചാരത്തില്‍ മുഴുകി നിന്നു.
കുളികഴിഞ്ഞു ഇറങ്ങുമ്പോഴേക്കും തീന്‍ മേശമേല്‍ ബ്രെടും ഒമ്ലെറ്റും തയ്യാറായി ഇരിപുണ്ടായിരുന്നു. വിസ്കി കുപ്പിയും മേശമേല്‍ ഇരിപ്പുണ്ട്. അവനെ കാത്തു മുംതാസും ഇരുന്നിരുന്നു. അവള്‍ വിമലിനെ നോക്കി നില്‍ക്കെ അവന്‍ കുപ്പിയില്‍ നിന്നു ഒരു ലര്‍ജു ഒഴിച്ചു.
"നിനക്ക് ഒരെണ്ണം വേണോ?"
"ഹേയ് ഇത് ശീലമില്ല, ആണുങ്ങള്‍ കുടിക്കുന്നത് കാണുവാനാ എനിക്കിഷ്ടം." എന്ന് പറഞ്ഞു മുംതാസ് തന്‍റെ ചായ കപ്പ് എടുക്കാന്‍ അടുക്കളയിലേക്കു പോയി.
അവന്‍ ഒറ്റ വലിക്ക് ആ ലാര്‍ജു മുഴുവന്‍ അകത്താക്കി. മദ്യം അവന്‍റെ തോണ്ടയിലൂടെ തീ പന്തമായി ഇറങ്ങി പോയി. കുറെ നാളുകള്‍ക്കു ശേഷമാണ് ഇങ്ങനെ കഴിക്കുന്നത്. കാലിയായ ഗ്ലാസ്സില്‍ അവന്‍ ഒരു ലാര്‍ജ് കൂടി ഒഴിച്ചു. അവള്‍ ടേബിളിന്‍റെ ഒരു വശത്ത് ചാരി നിന്നു ഭക്ഷണം കഴിച്ചു. വിമല്‍ വേഗം വേഗം ഭക്ഷണം കഴിച്ചു. നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ട് ഭക്ഷണം വിഴുങ്ങുകയായിരുന്നു. മൂന്നാമത്തെ ലാര്‍ജു തീരുമ്പോള്‍ അയാള്‍ പറന്നു തുടങ്ങിയിരുന്നു. അയാള്‍ അവിടെ അവള്‍ക്ക് ചുറ്റും ആ മുറിയില്‍ ഒഴുകി തുടങ്ങിയിരുന്നു. മധുരകരമായ പല കാര്യങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു കൊണ്ടിരുന്നു.
കഴിച്ചു ഒഴിഞ്ഞ പാത്രങ്ങള്‍ മുംതാസ് അടുക്കളയിലേക്കു കൊണ്ടുപോയി. കൈകള്‍ കഴുകി വൃതിയാക്കിയിട്ടു വിമല്‍ ഒരു സിഗരറ്റ് എടുത്തു വലിച്ചു. അവന്‍ മഴ നനഞ്ഞ ഒരു ജനാലക്ക് പിന്നില്‍ നിന്നു പുക ഊതി പുറത്തേക്കു വിട്ടു. നനഞ്ഞ അന്തരീഷത്തില്‍ ആ പുകച്ചുരുളുകള്‍ പൊങ്ങി പോകുന്നത് അവന്‍ ആസ്വദിച്ചു. ഓരോ പുകയും എടുക്കുമ്പോള്‍ നെന്‍ജില്‍ ചൂടു കൂടി കൂടി വന്നു. വായിലേക്ക് പുകയിലയുടെ ചൊവ പടര്‍ന്നു പിടിച്ചു. അവന്‍ അത് വളരെ ഇഷട്ടപ്പെട്ടു. പിന്നില്‍ ഗ്ലാസ്സുകള്‍ മുട്ടുന്ന ശബ്ദം കേട്ട് വിമല്‍ തിരിഞ്ഞു നോക്കി. മുംതാസ് കുപ്പിയും ഒഴിഞ്ഞ ഗ്ലാസ്സുകളും മേശപുറത്തു നിന്നും മാറ്റുകയാണ്. അവന്‍ അവളെ തന്നെ നോക്കി ഒന്ന് നന്നായി പുക ഉള്ളിലേക്ക് വലിച്ചു.
"ഇങ്ങനെ ഒരു പാര്‍ട്ടി നീ ഇപ്പോള്‍ എനിക്ക് കടപ്പെട്ടിരിക്കുകയാണ്, ഓര്‍മ്മ വേണം."
വിമല്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു. മദ്യത്തിന്‍റെ ലഹരി അവന്‍റെ ഞെരമ്പുകളെ കീഴ്പ്പെടുത്തിയിരുന്നു. മുംതാസിന്‍റെ സുഗന്ധം അവന്‍റെ തലച്ചോറിനെ ഇളക്കി മറിച്ചു. അവനു ശരീരം തളരുന്നതായി തോന്നി. അവളുടെ സാമീപ്യം അവനെ ഭ്രാന്തു പിടിപ്പിച്ചു. കത്തിയെരിഞ്ഞ സിഗരറ്റ് കുറ്റി ജനാലമെലുള്ള എഷ്ട്രെയിലെ വേന്ന്തെരിഞ്ഞ അനേകം സിഗരറ്റ് കുറ്റികള്‍ക്കിടയില്‍ കുത്തി കെടുത്തി. അവന്‍ അവളുടെ അടുത്തേക്ക് ചെന്നു. ഡൈനിംഗ് ടെബിള്‍ വൃത്തിയാക്കുന്ന അവളെ അവന്‍ പിന്നില്‍ നിന്നും വാരി പുണര്‍ന്നു. അവനെ തള്ളി മാറ്റാന്‍ ഉള്ള അവളുടെ വിഫല ശ്രമം. അവന്‍റെ കരങ്ങളുടെ ശക്തി മനസ്സിലക്കിയിട്ടെന്ന പോലെ അവള്‍ അവന്‍റെ കൈകളില്‍ അമര്‍ന്നു. കുറെ നേരം അവര്‍ അങ്ങനെ നിന്നു. പതുക്കെ പതുക്കെ അവന്‍റെ മുഖം അവളുടെ കഴുത്തില്‍ ചുംബങ്ങള്‍ നട്ടു തുടങ്ങി.
"എന്താണ് നിനക്ക് വേണ്ടത്?", അയാള്‍ അവളുടെ ഇടത്തെ
ചെവിയുടെ പിന്നില്‍ കടിക്കുമ്പോള്‍ ഇക്കിളി പെടുത്തുന്ന ശബ്ധത്തില്‍ ചോദിച്ചു. അവളില്‍ രോമാഞ്ചം തളിര്‍ത്തു. അയാള്‍ പതുക്കെ അവളെ തന്നിലേക്ക് തിരിച്ചു പിടിച്ചു.
ചുംബങ്ങള്‍ ചുംബങ്ങള്‍ ഒരായിരം ചുംബങ്ങള്‍. അവളുടെ നെറ്റിത്തടവും, കവിളുകളും, കണ്ണുകളും, കഴുത്തും, അധരങ്ങളും, എല്ലാം ചുംബനങ്ങള്‍ കൊണ്ട് അവന്‍ കീഴ്പ്പെടുത്തി. ആ മുറിയിലെ താജ് മഹലിന്‍റെ പടമുള്ള കാര്‍പ്പെറ്റിലേക്ക് അവര്‍ ചരിഞ്ഞു. സ്നേഹത്തിന്‍റെ, അനുരാഗതിന്‍റെ, അനുഭൂതിയുടെ മറ്റൊരു സ്നേഹ സ്മാരകം അവിടെ ഉയരുകയായി.
"വിമല്‍....വിമല്‍.....വിമ...."
അവളുടെ നിശ്വാസം വേഗത്തിലായി. അവന്‍റെ കരങ്ങള്‍ അവളുടെ ശരീരത്തില്‍ എന്തിനോ എന്ന പോലെ തിരഞ്ഞു കൊണ്ടിരുന്നു. ഏതോ അമൂല്യ നിധിക്ക് വേണ്ടിയുള്ള തിരച്ചിലെന്ന പോലെ അവന്‍ അവളിലേക്ക് ചൂഴ്ന്നിറങ്ങി. തളര്‍ച്ചയില്‍ മുങ്ങി നീരാടി അവള്‍ അവന്‍റെ ഉറച്ച നെന്ജിലെക്ക് തളര്‍ന്നു വീണു. അവളുടെ കരങ്ങള്‍ അവനു ചുറ്റും വരിഞ്ഞു മുറുകി. അവന്‍റെ വദനം അവളുടെ ചുടു മാറിടതില്‍ അമര്‍ന്നു. വരിഞ്ഞു മുറുകിയ ആലിഗനങ്ങള്‍ നഖക്ഷതങ്ങള്‍ക്ക് വഴിമാറി, നഖക്ഷതങ്ങള്‍ ഞെരുക്കങ്ങള്‍ക്കും, ഞെരുക്കങ്ങള്‍ സീല്‍ക്കാരത്തിനും, പിന്നീട് കൂജനങ്ങള്‍ക്കും വഴിമാറി.
തളര്‍ന്നു അവശരായി അവര്‍ ആ കാര്‍പ്പെറ്റില്‍ വിയര്‍പ്പ് തുള്ളികളാല്‍ പുതച്ചു അടുത്തടുത്തായി പൊള്ളുന്ന ശരീരങ്ങളായി കിടന്നു. വിമല്‍ ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടത് വച്ച് കിടന്നു. രണ്ടു പുക എടുത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. അവന്‍ മുംതാസിനെ നോക്കി. കണ്ണുമടച്ചു കിടക്കുന്ന അവളുടെ കണ്ണിന്‍റെ വശത്ത് ഒരു കണ്ണുനീര്‍ ചാല്‍ കണ്ടു. അതില്‍ ഉണങ്ങാന്‍ മടിച്ചു നില്‍ക്കുന്ന കണ്ണുനീരും. അവന്‍ അവളെ തന്നെ നോക്കി കുറെ നേരം കിടന്നു. സിഗരറ്റ് വലിച്ചു തീര്‍ത്തു നിലത്ത് കുത്തിക്കെടുത്തി. അവന്‍റെ മിഴികളില്‍ ഉറക്കത്തിന്‍റെ ദേവത അനുഗ്രഹം ചൊരിഞ്ഞു. അവന്‍ അവരുടെ നഗ്നതയുടെ പുതപ്പിന് മേലെ തന്‍റെ ഉടുമുണ്ട് പുതപ്പാക്കി പുതച്ചു. വിമല്‍ മുംതാസിനെ തന്നിലേക്ക് കൂടുതല്‍ ചേര്‍ത്ത് കിടത്തി, അവളുടെ കവിളുകളില്‍ അന്നത്തെ അവസാനത്തെ ചുംബനം ചാര്‍ത്തി. അവന്‍റെ ശിരസ്സ് ഉറങ്ങി തുടങ്ങിയ മുംതാസിന്റെ മാറിടത്തില്‍ ചാഞ്ഞു. കണ്ണുകളെ പതുക്കെ പതുക്കെ ഉറക്കം കീഴ്പ്പെടുത്തി കൊണ്ടിരുന്നു. അമേരിക്കയില്‍ പി എച്ച് ഡി തീസിസ് അവതരിപ്പിക്കാന്‍ പോയിരിക്കുന്ന തന്റെ സുഹൃത്തിന്റെയും മുംതാസിന്റെയും, ചുവരില്‍ തൂങ്ങി കിടക്കുന്ന വിവാഹ ഫോട്ടോ വിമലിന്റെ കണ്ണില്‍ നിന്നും പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി.
ചുറ്റും ഇരുട്ട് പരന്നു.

Wednesday, May 19, 2010
ജെപ്പുവിന്‍റെ കൂട്ടുകാരന്‍
ജെപ്പുവിനു അഞ്ജു വയസ്സാണ്. അവനു കൂട്ടുകൂടുവാന്‍ ആരുമില്ല. ഫ്ലാറ്റിലെ മറ്റു പിള്ളേരുമായി അവാന് കൂട്ടുകൂടാന്‍ പറ്റില്ല. എല്ലാവരും മുതിര്‍ന്നവരാണു. ഇപ്പോള്‍ അവന്‍റെ ഏറ്റവും വലിയ കൂട്ട് പപ്പാ തറവാട്ടിലെ പള്ളി പെരുന്നാളിനു വെടിച്ചു കൊടുത്ത ആ ചുവപ്പും മഞ്ഞയും നിറങ്ങള്‍ കലര്‍ന്ന റബ്ബര്‍ പന്താണ്. ആ പന്തിനെ അവനു വല്യ ഇഷ്ടമായിരുന്നു. അവനോട് സംസാരിച്ചും, അവനെ എറിഞ്ഞു പിടിച്ചും, അവനെ ഉരുട്ടി കളിച്ചും ജെപ്പു അങ്ങനെ സമയം കളയും. അയല്‍പ്പക്കത്തെ ആന്റണിക്ക് കളിയ്ക്കാന്‍ കുറെ കൂട്ടുകാരുണ്ട്. കൂട്ടുകാരില്ലാത്തപ്പോള്‍ അവനു കളിയ്ക്കാന്‍ ഒരു അനിയനുണ്ട്. ക്ലാസ്സിലെ ശ്രീദേവിക്കു കളിയ്ക്കാന്‍ ചെച്ചിയുണ്ട്. ജെപ്പുവിനു മാത്രം വീട്ടില്‍ കളിയ്ക്കാന്‍ ആരുമില്ല. എന്താ ജെപ്പുവിനു ഒരു വാവ ഇല്ലാത്തെ എന്ന് അമ്മയോട് ചോദിച്ചപ്പോള്‍, അമ്മ പറഞ്ഞത് ഒന്നും അവനു മനസ്സിലായില്ല. കൂട്ടുകാരനായ ആ പന്തു കാരണം ചിലപ്പോഴൊക്കെ ജെപ്പുവിനു പപ്പയുടെ കായ്യില്‍ നിന്നു നല്ല അടിയും കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ജെപ്പു എറിഞ്ഞപ്പോള്‍ അവന്‍ നേരെ ടി. വി യുടെ മേല്‍ചെന്നു ഒന്ന് തൊട്ടു. അന്ന് ജെപ്പുവിനു പപ്പയുടെ കയ്യില്‍നിന്നു കണക്കിന് ചീത്തകെട്ടു രണ്ടു തല്ലും കിട്ടി. അന്നൊക്കെ ജെപ്പുവിനു അവനോടു വല്ലാത്ത ദേഷ്യം തോന്നി. എന്ത് ദുഷ്ടനാണ് അവന്‍ എന്ന ജെപ്പുവിനു തോന്നി. പക്ഷെ പിന്നെയും ജെപ്പുവിനു കളിയ്ക്കാന്‍ അവന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. ഇന്ന് ഊണ് കഴിഞ്ഞു ജെപ്പു അവനുമായി കളിക്കുമ്പോള്‍ അവന്‍ തുറന്നിട്ടിരിക്കുന്ന ജനാല വഴി വീട്ടില്‍ നിന്നും ചാടി പോയി. ജെപ്പു ഓടി ചെന്നു നോക്കുമ്പോള്‍ അവന്‍ അടുത്തുള്ള തോട്ടിലെ ചെളി വെള്ളത്തില്‍ പൂണ്ടു കിടക്കാണു. ജെപ്പുവിനു സങ്കടം വന്നു അവന്‍റെ ആ കിടപ്പ് കണ്ടപ്പോള്‍. നഷ്ടപ്പെട്ട ആ കൂട്ടുകാരനെ നോക്കി ജെപ്പു പപ്പാ വരുന്നത് വരെ ആ ജനാലയുടെ അടുത്ത് തന്നെ നിന്നു....
പേനകത്തി.
പേനകത്തി.
Subscribe to:
Posts (Atom)