എല്ലാം മാറിയിരിക്കുന്നു ഇപ്പോള്‍ ....
ഇത് എന്റെ പുതു ജന്മം. ഇതു ബ്ലോഗ് ജീവിതത്തിലെ എന്റെ രണ്ടാം ജന്മം. എഴുതാന്‍ ആഗ്രഹിക്കുകയും എന്നാല്‍ എഴുതാന്‍ കഴിയാതെ വീര്‍പുമുട്ടുകയും ചെയുന്ന ആളുകള്‍ക്ക് ഞാന്‍ ഒരു ഉദാഹരണം മാത്രം.
ആദ്യത്തെ എഴുത്ത് ശ്രമം നാലു കൊല്ലം മുന്‍പ് നടത്തി. എങ്ങനെ എഴുതണം എന്തെഴുതണം എന്നിങ്ങനെ പല അശയകുഴപ്പങ്ങള്‍. എഴുതി എന്തോകെയോ. ചിലത് മുഴുവനാക്കി ചിലത് പാതിയില്‍ നിറുത്തി.... കുറച്ചു കഴിഞ്ഞു എല്ലാം നിറുത്തി. എഴുതുന്ന എനിക്ക് പോലും ഇഷ്ടമില്ലാത്തത് ഞാന്‍ എന്തിനു മറ്റുള്ളവരെ കൊണ്ട് വയിപ്പികണം? അത് ഒരു ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ കരുതുന്നു.
പിന്നെ പണ്ട് ഞാന്‍ വിമര്‍ശിച്ചവരെ ഓര്‍ത്തു.... അവര്‍ വെറുതെ ഇരിക്കുമോ.... എന്തൊകെയോ എഴുതി അത് ഭയങ്കര സംഭവമാണെന്ന് കരുതി പബ്ലിഷ് ചെയ്ത കുറെ കൂട്ടുകാരുണ്ട് എനിക്ക്... അത് വായിച്ചു ഒന്നും മന്സില്ലകാതെ അതൊരു സംഭവമാണെന്ന് പറഞ്ഞവരും കുറവല്ല ... എന്തായാലും ഒരാള്കും മനസിലാകാത്ത പോലെ എഴുതാന്‍ ഞാന്‍ മേനകെടില്ല....
ഇപ്പോള്‍ എന്തിനു എഴുതുന്നു എന്ന് ചോദിച്ചാല്‍ .... ഇപ്പോള്‍ ഒരു ശ്രമം നടത്താനുള്ള സമയം ആയെന്നു ഒരു തോന്നല്‍...... ആ പഴയ പ്രീ ഡിഗ്രി കാരന്റെ വാകുക്കള്‍ ഞാന്‍ ഓര്‍ക്കുന്നു.."എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ ......."
എന്നു,
പേനാകത്തി.
ഞാന്‍ ആരാണെന്നതിനു പ്രസക്തി ഉണ്ടോ ഈ ബ്ലൊഗു വയിക്കാനും, വിലയിരുത്താനും, വിമര്‍ശിക്കാനും, അസ്വദിക്കാനും? ഞാന്‍ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. എന്നെ എന്തിനു നിങള്‍ അറിയണം. ഈ ഒളിച്ചു കളിക്കു ഒരു രസമുണ്ട്. അതു അങ്ങനെ തന്നെ നിലനില്ക്കട്ടെ. എന്റെ സ്വപ്നത്തില്‍ നിന്നും ഞാന്‍ ഒര്മിച്ചെടുക്കുന്ന ചില ബ്രാന്തന്‍ ചിന്ദകള്‍ ഇവീടെ നിങ്ങള്‍ക്കു കണാം....... അതില്‍ ചിലതു എന്റെ അഗ്രഹങ്ങളാകാം, മൊഹങ്ങളാകാം, വിസ്വാസങള് ആകാം, സ്വാര്‍ഥതയും ആയെക്കാം. വായിക്കുക, അറിയുക, വിമര്‍ശിക്കുക,കൂടുതല്‍ പ്രതീഷിക്കുക.....
Showing posts with label broken bangles. Show all posts
Showing posts with label broken bangles. Show all posts
Thursday, May 13, 2010
Subscribe to:
Posts (Atom)
